യുഎസ്ടി ഗ്ലോബല്‍ കേരള സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ സൈബര്‍ സെന്റര്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: ആഗോള ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ കേരള സര്‍ക്കാരിന്റെ പങ്കാളിത്തത്തോടു കൂടി കേരള പൊലീസുമായി സഹകരിച്ച് സൈബര്‍ സെന്റര്‍ ആരംഭിക്കുന്നു.

അടുത്ത വര്‍ഷം തിരുവനന്തപുരത്തായിരിക്കും സൈബര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ലോകോത്തര നിലവാരമുള്ള സുരക്ഷാ ഓപ്പറേറ്റിങ് സെന്ററായിരിക്കും ഇതെന്ന് യുഎസ്ടി ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സാജന്‍ പിള്ള അറിയിച്ചു.

ഇസ്രായേലില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ സാങ്കേതിക വിദ്യയായിരിക്കും ഇവിടെ ഉപയോഗിക്കുന്നത്.

സൈബര്‍ സുരക്ഷയില്‍ ഇത് കേരളത്തിനു മികച്ച അവസരം ഒരുക്കുകയും ചെയ്യും.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 325 കോടി രൂപയുടെ വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കമ്പനിയുടെ എക്‌സിക്യൂട്ടീവുകള്‍ ചേര്‍ന്ന് സമാഹരിക്കും.

മധ്യപ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകളുമായി ചേര്‍ന്ന് നിലവില്‍ യുഎസ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തിലും ഇതിനുള്ള സാധ്യതകളേറെയാണുള്ളത്.

Top