നുഴഞ്ഞ് കയറ്റം കൂടുന്നു; രാജ്യത്ത് അരലക്ഷത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍

cyber

ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട 53,000-ത്തിലധികം കുറ്റകൃത്യങ്ങള്‍ 2017ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര മന്ത്രി രവി ശങ്കര്‍പ്രസാദ്. രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ കണക്കുപ്രകാരം 2014, 2015, 2016 വര്‍ഷങ്ങളില്‍ യഥാക്രമം 9622, 11592, 12317 സൈബര്‍ ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വെബ്‌സൈറ്റ് നുഴഞ്ഞുകയറ്റം, വൈറസ് ആക്രമണം തുടങ്ങിയ കാര്യങ്ങളുടെ കണക്കാണിത്. 2014, 2015, 2016 വര്‍ഷങ്ങളില്‍ യഥാക്രമം 44679, 49455, 50362 സംഭവങ്ങളാണ് ശ്രദ്ധയില്‍ പെട്ടതെന്നും ‘ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ കണക്കുദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.

ഐടി സേവനങ്ങളും ഉപയോഗവും വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. ബാങ്ക് കാര്‍ഡുകളും ഇ-വാലറ്റുകളും ഉപയോഗിച്ചുള്ള ധനകാര്യ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top