cyber crime man arrested in kochi

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്ന സംഘത്തിലുള്‍പ്പെട്ട യുവാവ് കൊച്ചിയില്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാല സ്വദേശി അമര്‍ജിത് ആണ് പിടിയിലായത്.

അയ്യായിരം സുഹൃത്തുക്കളുളള സ്വന്തം ഫെയ്‌സ്ബുക്ക് പേജ് ഉപയോഗിച്ച് അമര്‍ജിത് സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

അമര്‍ജിത്തിന്റെ പേജില്‍ നിന്ന് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം സെന്‍ട്രല്‍ പൊലീസ് അമര്‍ജിത്തിനെ അറസ്റ്റ് ചെയ്തത്.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് സ്ത്രീകള്‍ക്കെതിരായ പ്രചാരണം അമര്‍ജിത്ത് നടത്തിയിരുന്നതെന്നും പ്രവാസികളടക്കം ഈ സംഘത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ തന്റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ചില സ്ത്രീകളോട് ഇതിനെതിരായ പ്രതിേഷധം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നാണ് അമര്‍ജിത്തിന്റെ വിശദീകരണം

Top