സൈബര്‍ സുരക്ഷിത അവബോധത്തില്‍ നിന്നും സൈബര്‍ സുരക്ഷ ക്ഷമതയിലേക്ക്

കൊച്ചി : സൈബര്‍ സംബന്ധമായ ചിന്തകളില്‍ സൈബര്‍ അവബോധം എന്ന വസ്തുതയെ അധികരിച്ച് നില്‍ക്കുന്നത് സൈബര്‍ ക്ഷമത തന്നെയാണെന്ന് സെക്യൂരിറ്റി ക്വാഷിന്റ് സിഇഒ അനൂപ് നാരായണ്‍.

സമീപകാല ചര്‍ച്ചകളില്‍ സൈബര്‍ അവബോധം എന്ന ആശയം ആ മേഖലയെക്കുറിച്ചുള്ള പൂര്‍ണമായ സംശയത്തെ നിവാരണം ചെയ്യാന്‍ പ്രാപ്തമല്ല. നാം ഉള്‍പ്പെടുന്ന സൈബര്‍ മേഖല ഇന്ന് സുരക്ഷിതമാണോ എന്ന ചോദ്യം സൈബര്‍ അവബോധത്തേക്കാള്‍ സൈബര്‍ ക്ഷമതയെന്ന ചിന്തക്ക് പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

സൈബര്‍ ബോധവത്കരണം നടപ്പില്‍ വരുത്തുന്ന പ്രക്രിയയാണ് സൈബര്‍ ക്ഷമത. മൊബൈല്‍ ആപ്പുകള്‍ക്ക് ഉപഭോക്താവിന്റെ എല്ലാ വിധ വിവരങ്ങളും ചോര്‍ത്താന്‍ കഴിയുന്ന സമീപകാല സാമൂഹ്യ സാഹചര്യത്തില്‍ സംഘടനകള്‍ക്ക് പോലും നിയന്ത്രണ വ്യവസ്ഥകളും നിയതമായ പ്രവര്‍ത്തന രീതികളും ഉറപ്പുനല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. പരിശീലനം ഇതിന് അനിവാര്യ ഘടകമാണ് ഇതിന് അനുബന്ധമായി ചൂണ്ടി കാട്ടാവുന്നതാണ് ലേണ്‍ഡ് ബൈ ഡൂയിങ് എന്ന ക്രമീകരണം പലയിടങ്ങളിലും പ്രവര്‍ത്തിച്ച് വിജയം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Top