കൊച്ചി ; രാജ്യാന്തര സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സായി കൊക്കൂണ്‍ 12 മത് എഡിഷന് മുന്നോടിയായുള്ള ശില്‍പശാലകള്‍ ആരംഭിച്ചു. രാജ്യത്തെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ചുള്ള ശില്‍പശാലയില്‍ 200 ഓളം പേര്‍ പങ്കെടുത്തു.
രാജ്യത്ത് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന കാര്‍ ഹാക്കിങ്, ഫോണിലെ ആണ്‍ഡ്രോയിഡ് -ഐഒഎസ് ആപ്ലിക്കേഷനുകളില്‍ ഉണ്ടാകാവുന്ന ആക്രമണങ്ങള്‍, മൊബൈല്‍ റേഡിയോ നെറ്റ് വര്‍ക്കുകളില്‍ ഉണ്ടാകാവുന്ന ചൂഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ശില്‍പശാല നടന്നത്. ബുധനാഴ്ചയും ശില്‍പശാല തുടരും