സൈബര്‍ അക്രമം; കേരള പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന് ബെഹ്‌റ

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ മാത്രമല്ല തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണം വേണമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അധിക്ഷേപിക്കുന്നതിന് ശിക്ഷ നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.

Top