ഡൽഹി : സൈബർ അധിക്ഷേപം നിയന്ത്രിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. അസത്യമായ കാര്യങ്ങളുപയോഗിച്ചുള്ള അധിക്ഷേപം അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. അതേസമയം സൈബർ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള നിയമ ഭേദഗതി യോടെ എല്ലാ തരം മാധ്യമങ്ങളും നിയമത്തിൻ്റെ പരിധിയിലായേക്കും.
മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരിൽ മാധ്യമത്തിനും ഉന്നയിക്കുന്ന വ്യക്തിക്കെതിരെയും കേസെടുക്കാൻ അവസരം ലഭിച്ചേക്കും. അശ്ലീല യൂ ട്യൂബർ വിജയ് പി. നായർക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തോടെയാണ് സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചർച്ചയായത്. ഐ.ടി ആക്ടിലും കേരള പൊലീസ് ആക്ടിലും പര്യാപ ത മാ യ വകുപ്പുകളില്ലന്ന് ഡി.ജി.പി റിപ്പോർട്ട് നൽകിയ തൊടെ നിയമ ഭേദഗതിക്ക് മന്ത്രിസഭ തീരുമാനിച്ചു. പൊലീസ് ആക്ടിൽ 118 A എന്ന വകുപ്പ് കൂട്ടി ചേർത്താണ് ഭേദഗതി.