സൈബർ ആക്രമണത്തിന് മറുപടിയുമായി ഇർഫാൻ പഠാൻ

സോഷ്യൽ മീഡിയമീഡിയയിലെ വളരെ സജീവ സാന്നിധ്യമാണ് ക്രിക്കറ്റ് താരമായ ഇർഫാൻ  പഠാൻ . ഭാര്യ സഫ ബെയ്ഗിനും മകനുമൊപ്പമുള്ള ഒരു ചിത്രം താരം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേർ വിദ്വേഷ കമൻറുകളുമായി വന്നിരുന്നു. ചിത്രത്തിൽ ഭാര്യയുടെ മുഖം ബ്ലർ ചെയ്ത് മറച്ചാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഇതിന് പിന്നാലെയാണ് വിമർശിച്ച് കൊണ്ടുള്ള ട്വീറ്റുകൾ വന്നത്.

ഭാര്യയുടെ മുഖം കാണിക്കാനുള്ള സ്വാതന്ത്ര്യം പഠാൻ നൽകുന്നില്ലെന്നായിരുന്നു വിമർശനം. അതിര് വിട്ടുള്ള മോശം പരാമർശങ്ങളും ട്വീറ്റിന് താഴെ വന്നിട്ടുണ്ട്. ഇതോടെ പഠാൻ തന്നെ മറുപടിയുമായി എത്തി. തൻെറ മകൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് താൻ ഷെയർ ചെയ്തതെന്ന് പഠാൻ പറഞ്ഞു. അനാവശ്യമായി വിദ്വേഷ കമൻറുകൾ വന്നതിനാലാണ് മറുപടി പറയേണ്ടി വന്നിരിക്കുന്നത്.

“ചിത്രം ബ്ലർ ചെയ്തത് ഭാര്യ തന്നെയാണ്. അത് അവരുടെ ചോയ്സാണ്. ഞാൻ അവരുടെ പങ്കാളി മാത്രമാണ്, മാസ്റ്ററല്ല,” എന്നാണ് വിമർശകർക്ക് നൽകിയ ഇർഫാൻ പഠാൻെറ മറുപടി.

Top