ലോകവ്യാപകമായി സൈബര്‍ ആക്രമണം ; താക്കീതുമായി കേരള ഐടി മിഷന്‍

തിരുവനന്തപുരം: ലോകവ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ താക്കീതുമായി കേരള ഐടി മിഷന്‍.

ഐടി മിഷനുകീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കേരള (സെര്‍ട്ട്‌കെ) യാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

കമ്പ്യൂട്ടറുകളിലെ ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്ത് വേണ്ടമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അപരിചിതമായ ലിങ്കുകള്‍, സംശയാസ്പദമായ ഇമെയിലുകള്‍, അവയിലെ അറ്റാച്ച്‌മെന്റുകള്‍ എന്നിവ തുറക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വ്യക്തിപരമോ, സാമ്പത്തികമോ ആയ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് വെബ്‌സൈറ്റിന്റെ ആധികാരികത ഉറപ്പു വരുത്തണമെന്നും ഓണ്‍ലൈന്‍ ഷോപ്പിങ് പോലുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പ്രത്യേക മെയില്‍ വിലാസം ഉപയോഗിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

Top