‘ഉംപുന്‍’ ഇന്ന് ഉച്ചയോടെ തീരം തൊടും; കേരളത്തിൽ മഴയ്ക്ക് സാധ്യത

heavyrain

ന്യൂഡല്‍ഹി ‘ഉംപുന്‍’ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാളില്‍ കര തൊടും. 185 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നുമാണ് മുന്നറിയിപ്പ്.ഒഡിഷയിലെ ഇപ്പോള്‍ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും രൂക്ഷമാകും.

ഈ സാഹചര്യത്തില്‍ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് ലക്ഷക്കണക്കിനാളുകളെയാണ് സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്നത്. മൂന്നുലക്ഷം ആളുകളെയാണ് ബംഗാളിലെ തീരമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഒഡീഷ 11 ലക്ഷം ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവിടെ നാല് ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Top