ഉംപുന്‍ ചുഴലിക്കാറ്റ്; കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി

ന്യൂഡല്‍ഹി : ആറ് മണിക്കൂര്‍ നീണ്ട ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തിലായി. ഇതോ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കാര്‍ഗോ ഫ്‌ളൈറ്റുകളും മറ്റ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്‌ലൈറ്റുകളും മാത്രമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്.

അതേസമയം, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ 12 പേരാണ് ബംഗാളില്‍ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉംപുന്‍ ബംഗാളില്‍ വീശിയടിച്ചു തുടങ്ങിയത്. ഇത് മഹാദുരന്തമാണെന്നും യുദ്ധസമാനസാഹചര്യമാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ചുഴലിക്കാറ്റ് പ്രധാനമായും വടക്ക്, തെക്ക് 24 പര്‍ഗാന, മിഡ്‌നാപുര്‍, ഹൂഗ്ലി, കൊല്‍ ക്കത്ത എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്.

Top