കൊല്‍ക്കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ പശ്ചിമബെംഗാളില്‍ പരക്കെ നാശനഷ്ടം. തീരമേഖലയിലെ ജില്ലകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചു.
#WATCH West Bengal: Early morning visuals from South 24 Parganas. #CycloneBulbul pic.twitter.com/ZVW7SSzJbT
— ANI (@ANI) November 10, 2019
ശനിയാഴ്ച മുതല്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കൊല്‍ക്കത്തയില്‍ ഒരാളും നോര്‍ത്ത് 24 പര്‍ഗാനയില്‍ മൂന്നൂപേരും മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണതാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിക്കാന്‍ കാരണമായത്. നോര്‍ത്ത് 24 പര്‍ഗാനയില്‍ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നുപേര്‍ മരിച്ചത്.ഞായറാഴ്ച നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ്- അഗ്‌നിരക്ഷാസേനകളും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.