നാശം വിതച്ച് ഒഡീഷ തീരത്ത് വീശിയടിച്ച ‘ദയെ’ ചുഴലിക്കാറ്റ്

ഭുവനേശ്വര്‍: ഒഡീഷ തീരത്ത് വീശിയടിച്ച ‘ദയെ’ ചുഴലിക്കാറ്റിലും കനത്തമഴയിലും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മല്‍ഖന്‍ഗിരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. പലസ്ഥലങ്ങളിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതിബന്ധവും തകരാറിലായി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ 150 ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ദുരന്തനിവാരണസേനയെ വിവിധ ജില്ലകളിലായി വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 6070 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തെത്തിയപ്പോള്‍ 80 കിലോമീറ്റര്‍ വരെ ശക്തിപ്രാപിച്ചിരുന്നു.

Top