ഭുവനേശ്വര്‍: ‘ദയെ’ ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പുര്‍ തീരത്തിനടുത്തെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 6070 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തെത്തുമ്പോള്‍ 80 കിലോമീറ്റര്‍ വരെ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്.
ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റു വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.