അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; നാളെ മഹാരാഷ്ട്ര തീരത്തെത്തും

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി. നിസര്‍ഗ്ഗ ചുഴലിക്കാറ്റ് നാളെ അലിബാഗ് വഴി മഹാരാഷ്ട്ര തീരത്തെത്തും. തീരം തൊടുമ്പോള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം മുംബൈയിലും പരിസര പ്രദേശങ്ങളിലും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.

Top