ഡബ്ലിന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലന്റിന്റെ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ളവയാണ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഒഫേലിയ ചുഴലിക്കാറ്റിനെ തുടര്‍ന്നു അധികൃതര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതായും, ജനങ്ങള്‍ യാത്രയടക്കമുള്ള കാര്യങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു വേണം നടപ്പാക്കാനെന്നും അധികൃതര്‍ അറിയിച്ചു.
മണിക്കൂറില്‍ കാറ്റിന് 150 കിലോമീറ്റര്‍വരെ വേഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.