ന്യൂഡല്‍ഹി: രാജസ്ഥാന്‍, ത്രിപുര, ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
ഡല്‍ഹിയിലെ എല്ലാ ഈവനിങ് സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ദില്ലിയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ ഉത്തരേന്ത്യയിലുണ്ടായ പൊടിക്കാറ്റിന്റെ അത്രയും ശക്തമായിരിക്കില്ലെന്നും ആശങ്ക ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, കേരളത്തിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ആലപ്പുഴ, എറണാംകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.