ജമ്മുവിലെ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ നിരവധി രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ചില ആശുപത്രി ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റ 13 പേരെ ഇതുവരെ പുറത്തെത്തിച്ചതായും, ചികിത്സയ്ക്കായി ജിഎംസി അനന്ത്‌നാഗിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. അപകടസമയത്ത് എത്ര പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നത് ഇതുവരെ അറിവായിട്ടില്ല.

 

Top