ന്യൂഡല്‍ഹി: പാചകവാതക വില കുറഞ്ഞു. 100.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 737.50 രൂപയില്‍നിന്നു 637 രൂപയായി. സബ്സിഡിയുള്ള സിലിണ്ടറുകളുടെ വില ഇതോടെ 495.35 രൂപയായി.
നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.