Cyrus Mistry Removed As Director Of Tata Industries

മുംബൈ: സൈറസ് മിശ്രിയെ ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പദവിയില്‍ നിന്നും പുറത്താക്കി. മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ടാറ്റ പുതിയ പ്രസ്താവ പുറത്തിറക്കി മിനിട്ടുകള്‍ക്കുള്ളില്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി വിജയ് സിംഗിന് പങ്കുണ്ടെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.

മന്‍മോഹന്‍ സിഗ് സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയ ആളായിരുന്നു വിജയ്‌സിംഗ്. അഗസ്റ്റവെസ്റ്റ് ലാന്റുമായി കരാര്‍ ഉറപ്പിക്കുന്നതില്‍ വിജയ് സിംഗ് നിര്‍ണ്ണായ പങ്കുവഹിച്ചെന്നാണ് മിസ്ത്രിയുടെ വെളിപ്പെടുത്തല്‍. നിലവില്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ നോമിനി ഡയറക്ടറാണ് വിജയ് സിംഗ്.

അഗസ്റ്റാവെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ കസ്റ്റഡിയിലുള്ള മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്ത് വരികെയാണ് സൈറസ് മിസ്ത്രിയുടെ വെളിപ്പെടുത്തല്‍.

2010 ല്‍ 3600 കോടിയുടെ ഹൈലിക്കോപ്റ്റര്‍ വാങ്ങല്‍ കരാര്‍ അഗ്‌സറ്റ വെസ്റ്റ്‌ലാന്റുമായി ഒപ്പിടുന്നതില്‍ പ്രധാന പങ്ക് വഹിച്ച് ആളാണ് വിജയ് സിംഗ് എന്ന് മിസ്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിജയ് സിംഗ് ഇതുവരെ തയ്യാറായിട്ടില്ല.

Top