മുംബൈ: ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റ്യാന പിസ്‌കോവ ലോകസൗന്ദര്യ കിരീടം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു.
നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി പഠനം നടത്തുന്ന ക്രിസ്റ്റീന ഒരു മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്‌കോ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്. മിസ് ലെബനന്‍ യാസ്മിന സെയ്ടൂണ്‍ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 28 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് അതിഥേയത്വം വഹിക്കുന്നത്.
ക്രിസ്റ്റ്യാനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. രണ്ടാം സ്ഥാനം മിസ് ബോട്സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണിനാണ് മൂന്നാം സ്ഥാനം. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു.
1996ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന്‍ സ്‌ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.
View this post on Instagram