രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിൽ അധോലോക നായകന്‍ ദാവൂദ് ഇബ്രഹാമിന്റെ കഥ പറയുന്ന ചിത്രം ‘ഡി കമ്പനി’യുടെ ടീസര്‍ പുറത്തിറങ്ങി. ഈ ചിത്രം എല്ലാ ‘ഗ്യാങ്സ്റ്റര്‍ സിനിമകളുടെയും മാതാവാ’യിരിക്കുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. ദാവൂദ് തന്റെ ഗുണ്ടാസംഘത്തെ ലോക പ്രശസ്തമാക്കിയ കഥയാണ് ചിത്രം. ഹിന്ദിയ്ക്ക് പുറമെ മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
അതേസമയം സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 1.25 കോടിയോളം പ്രതിഫലം അണിയറപ്രവര്‍ത്തകര്‍ക്ക് രാം ഗോപാല്‍ വര്‍മ്മ നല്‍കാനുണ്ടെന്നും നിരവധി കത്തുകള്‍ അയച്ചെങ്കിലും അവ കൈപ്പറ്റാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സംഘടന ആരോപിച്ചിരുന്നു.