തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി.കെ ശിവകുമാറിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

തീഹാർ: കള്ളപ്പണക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാറിനെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, ഡി കെ സുരേഷ് എന്നിവരാണ് തീഹാർ ജയിലിൽ എത്തി ശിവകുമായരിനെ കണ്ടത്. ശിവകുമാറിനോട് ചെയ്യുന്നത് നീതിയല്ലെന്ന് സന്ദർശനത്തിന് ശേഷം ആനന്ദ് ശർമ പ്രതികരിച്ചു. അദ്ദേഹത്തിന്റെ മൗലിക അവകാശങ്ങളും, ആരോഗ്യവും എല്ലാം പ്രശ്നമാണെന്നും കോടതി നീതി നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത ഡി കെ ശിവകുമാർ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒക്ടോബർ ഒന്നു വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയുടെ കാലാവധി.

Top