അറസ്റ്റിലും താരമായി മാറിയിരിക്കുകയാണിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായ ഡി.കെയെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റു ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞെങ്കിലും കര്‍ണാടകയില്‍ ഇത് ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.