സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ.കുടിശ്ശിക 15 മുതല്‍ നല്‍കി തുടങ്ങും

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച നല്‍കും. 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് കുടിശ്ശിിക നല്‍കുക.

പുതുക്കിയ ഡി.എ ഉള്‍പ്പെടുത്തി ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കിയെങ്കിലും കുടിശ്ശിക നല്‍കിയിരുന്നില്ല.2018 ജനുവരിയിലെ ഡി.എയും ജൂലായിലെ ഡി.എയും ചേര്‍ത്ത് 5 ശതമാനമാക്കി റൗണ്ടപ്പ് ചെയ്താണ് നല്‍കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഏപ്രിലിലെ ശമ്പളത്തിനൊപ്പം ഡി.എയും കുടിശികയും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാനാവാതെ പോയത്. പെന്‍ഷന്‍കാര്‍ക്ക് 600കോടിയും ജീവനക്കാര്‍ക്ക് 1103 കോടിയും ആണ് കൊടുക്കാനുള്ളത്.

കുടിശ്ശിക പണം നല്‍കാനായി പൊതുവിപണിയില്‍ നിന്ന് 8000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇത് ഒറ്റത്തവണയായി എടുത്ത് ഡി.എ. കുടിശ്ശികയും കരാറുകാരുടെ കുടിശ്ശികയും നല്‍കാനാണ് നീക്കം.

Top