മുംബൈ: നരേന്ദ്ര ദാബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സേരെയുടേയും കൊലപാതകത്തില്‍ സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളി ബോംബെ ഹൈക്കോടതി. കേസില്‍ സമാന റിപ്പോര്‍ട്ടുകള്‍ ഓരോ തവണയും സമര്‍പ്പിച്ചതിന് ഏജന്‍സികളെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
2013 ആഗസറ്റ് 20നാണ് രാവിലെ നടക്കാനിറങ്ങിയ ദബോല്‍ക്കറെ ബൈക്കിലെത്തിയ അജ്ഞാസ സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കേസില്‍ ഇതുവരെയും വലിയ പുരോഗതി ഉണ്ടായിട്ടില്ല. ദബോല്‍ക്കറുടെ കൊലപാതകത്തിന് ശേഷമാണ് കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യന്‍ ലീഡറായിരുന്ന പനസേരെയെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ സംഭവം നടക്കുന്നത് 2015 ഫെബ്രുവരി 15 നായിരുന്നു. ആക്രമണത്തില്‍ പനസേരെയുടെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.