ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ ഓർമ്മയ്ക്കായി നൽകുന്ന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. തെന്നിന്ത്യൻ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിൽ മികച്ച ചിത്രമായി മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ’ തിരഞ്ഞെടുത്തു. ചിത്രത്തിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25ലെ വേഷത്തിനു സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ. മോഹൻലാൽ മികച്ച വെർസറ്റൈൽ ആക്ടർ ആയും തെരഞ്ഞെടുക്കപ്പെട്ടു. കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച സംവിധായകനായി മധു സിസി നാരായണനെ തിരഞ്ഞെടുത്തു. മികച്ച സംഗീത സംവിധായകൻ ദീപക് ദേവ്.
തമിഴിൽ ‘ടു ലെറ്റ്’ ആണ് മികച്ച ചിത്രം. മികച്ച നടൻ ധനുഷ് (അസുരൻ), നടി ജ്യോതിക (രാക്ഷസി), സംവിധായകൻ പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സംഗീത സംവിധായകൻ അനിരുദ്ധ്. വേർസറ്റൈൽ ആക്ടർ അജിത് കുമാർ. നാനി നായകനായ ‘ജേഴ്സിയാണ് തെലുങ്കിലെ മികച്ച ചിത്രം. മികച്ച നടൻ നവീൻ പോളിഷെട്ടി (ഏജന്റ് സായ് ശ്രീനിവാസ ആത്രേയ), മികച്ച നടി രശ്മിക മന്ദാന (ഡിയർ കോമ്രേഡ്), മികച്ച സംവിധായകൻ സുജീത്ത് (സാഹോ), മികച്ച സംഗീത സംവിധാനം തമൻ, വേർസറ്റൈൽ ആക്ടർ നാഗാർജുന അക്കിനേനി. രക്ഷിത് ഷെട്ടിയാണ് കന്നഡത്തിലെ മികച്ച നടൻ (അവൻ ശ്രീമന്നാരായണ),നടി താന്യ ഹോപ് (യജമാന), വേർസറ്റൈൽ ആക്ടർ ശിവ രാജ്കുമാർ എന്നിങ്ങനെയാണ്.