ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ദാദ്രി കൊലപാതകത്തിന്റെ കുറ്റപത്രം മൂന്ന് മാസത്തിനുശേഷം സമര്‍പ്പിച്ചു.
ബീഫിനെക്കുറിച്ച് ഒരു പരാമര്‍ശംപോലും നടത്താതെയാണ് 15 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപി പ്രാദേശിക നേതാവായ സഞ്ജയ് റാണയുടെ മകനും ബന്ധുക്കളായ രണ്ടു പേരും പ്രതി പട്ടികയിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 28ന് മുഹമ്മദ് അഖ്‌ലിക്ക് എന്ന 52 വയസുകാരനെ ഗോമാസം കഴിച്ചെന്ന പേരില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഖ്‌ലിക്കിന്റെ മകന്‍ ഡാനിഷിനും മര്‍ദ്ദനമേറ്റിരുന്നു.
250 പേജുള്ള കുറ്റപത്രത്തില്‍ പ്രത്യേക തരം മാംസത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.