ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില എല്ലാ ദിവസവും വര്‍ദ്ധിപ്പിക്കാന്‍ പൊതു മേഖലാ എണ്ണകമ്പനികളുടെ തീരുമാനം.
തീരുമാനം ജൂണ്‍ 16 മുതല്‍ രാജ്യ വ്യാപകമായി പ്രബല്യത്തില്‍ വരും. നേരത്തെ ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥനത്തില്‍ ഇത് നടപ്പിലാക്കിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് ആഭ്യന്തര വില ക്രമീകരിക്കുമെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ അന്താരാഷ്ട്ര വില ഉയര്‍ന്നപ്പോള്‍ വില ഉയര്‍ത്തുക മാത്രമാണ് കമ്പനികള്‍ ചെയ്തത്. ആഗോള വില കുറഞ്ഞിട്ടും ആഭ്യന്തര വിപണയില്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.