ഡൈംലര്‍ ഇന്ത്യ കൊമേഷ്യല്‍ വെഹിക്കള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഡിഐസിവി), മെഴ്‌സിഡിസ് ബെന്‍സ് എസ്ഡിഎച്ച് 2436 എന്ന ഹൈ ഡെക്ക് കോച്ച് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കമ്പനി ഈ വാഹനത്തിന്റെ വില്‍പനയ്ക്ക് തുടക്കം കുറിച്ച് കൊണ്ട്, കുറച്ച് ബസുകള്‍ ചെന്നൈയിലുളള കെപിഎന്‍ ട്രാവല്‍സിന് കൈമാറി.
ഡൈംലര്‍ ഈ കോച്ച് നിര്‍മ്മിച്ചിരിക്കുന്നത് ചെന്നൈക്കടുത്ത് ഒറഗഡത്തുള്ള സ്വന്തം പ്‌ളാന്റിലാണ്. ഇതിന് അലൂമിനിയം ബോഡിയാണ് നല്‍കിയിരിക്കുന്നത്. ഇത് ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കുകയും ബസിനെ ഭാരക്കുറവുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.
ഈ കോച്ചിന് 61 പുഷ്ബാക്ക് സീറ്റുകളും 14 ക്യുബിക്ക് മീറ്റര്‍ ലഗേജ് സ്‌പേസും ഉണ്ട്. ആക്ടീവ് സ്റ്റിയറബിള്‍ ടാഗ് ആക്‌സില്‍ എന്ന സാങ്കേതികത ഉപയോഗിക്കുക വഴി ടേണിങ് റേഡിയസ് കുറച്ചുകൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക വിദ്യയാല്‍ നിര്‍മ്മിതമായ ബ്രേക്കിംഗ് സിസ്‌ററം ഇതിന്റെ മറ്റോരു പ്രത്യേകതയാണ്. കൂടാതെ വളരെ വിദഗ്ദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്യുവല്‍ ടാങ്ക് ഈ വാഹനത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നു.