ന്യൂഡല്‍ഹി: ക്ഷീരകര്‍ഷകരുടെയും പശുക്കളുടെയും സംരക്ഷണം ലക്ഷ്യമിട്ട് ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം തുടങ്ങിയ മേഖലകളില്‍ നേട്ടമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക.
കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പുതിയ പദ്ധതിക്ക് 750 കോടി രൂപ വകയിരുത്തിയിരുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷീര വികസന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുവാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
പശുക്കളെ ആദരിക്കുന്നത് നാണക്കേടായി കാണുന്നില്ലെന്ന് പറഞ്ഞാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.