വിജയ്‌യും സംവിധായകന്‍ വെങ്കട് പ്രഭുവും ഒന്നിക്കുന്ന ദളപതി 68 ന്റെ കഥ ഒരു ഹോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനം കൊണ്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് സയന്‍സ് ഫിക്ഷനായ ചിത്രം ലൂപ്പറിന്റെ റീമേക്കാണ് ദളപതി 68 എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ പ്രധാന കഥ മാത്രം സ്വീകരിച്ച് അതില്‍ മാറ്റങ്ങളോടെയാകും വെങ്കട് പ്രഭു ദളപതി 68 അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ വിജയ് ഇരട്ടവേഷങ്ങളിലെത്തുമെന്നും സൂചനകളുണ്ട്.
ബ്രൂസ് വില്ലിസ്, ജോസഫ് ഗോര്‍ഡന്‍-ലെവിറ്റ്, എമിലി ബ്ലണ്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ലൂപ്പര്‍ തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിക്കുകയും നല്ല നിരൂപക പ്രശംസ നേടുകയും ചെയ്ത സിനിമയാണ്. ഭാവികാലത്തിലേക്ക് സഞ്ചരിച്ച് കൊലപാതകങ്ങള്‍ നടത്തുന്ന ഒരു വാടക കൊലയാളിയുടെ പശ്ചാത്തലത്തിലാണ് ലൂപ്പര്‍ കഥ പറഞ്ഞത്. എന്നാല്‍ ലൂപ്പറില്‍ നിന്ന് പ്രചോദനം കൊണ്ടാണോ ദളപതി 68 ഒരുക്കുന്നത് എന്നതില്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണം വന്നിട്ടില്ല.
പ്രഭു ദേവ, പ്രശാന്ത്, ലൈല, മോഹന്‍, ജയറാം, മീനാക്ഷി ചൗധരി, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേശ്, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങി വലിയ താരനിര ദളപതി 68വിലുണ്ട്. യുവന്‍ ശങ്കര്‍ രാജ സിനിമയ്ക്ക് സംഗീതമൊരുക്കും. സിദ്ധാര്‍ത്ഥ നുനിയാണ് ഛായാഗ്രാഹകന്‍. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്നത്.