വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല, ലക്ഷ്യം 2019 ഏകദിന ലോകകപ്പ് : ഡെയില്‍ സ്റ്റെയിന്‍

dale-steyn

വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല തന്റെ ലക്ഷ്യം 2019 ഏകദിന ലോകകപ്പാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡെയില്‍ സ്റ്റെയിന്‍. 34 വയസുകാരനായ സ്റ്റെയിന്‍ തനിക്ക് 38 വയസ്സുവരെ കളിയില്‍ തുടരാനാകുമന്നാണ് പ്രതീക്ഷയെന്നും വേണ്ടി വന്നാല്‍ 39 വയസ്സുവരെയും തുടര്‍ന്ന് തനിക്ക് കളിക്കാനാകുമെന്നും പറഞ്ഞു.

അതിനു ശേഷം കൗണ്ടി ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ തനിക്ക് പതിപ്പിക്കാനാകുമെന്നാണ് സ്റ്റെയിന്‍ പറയുന്നത്. ടീമില്‍ ഇടം ലഭിക്കാതെ ഏറെ സമയവും ബെഞ്ചിലാണ് തന്റെ സ്ഥാനമെങ്കില്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ് എന്ന് പറഞ്ഞ സ്റ്റെയിന്‍ എന്നാലിപ്പോള്‍ അത്തരം സ്ഥിതിയല്ലെന്നും കൂട്ടിച്ചേര്‍ത്തു.

പരിക്കില്‍ നിന്ന് മോചിതനായി വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റെയിനു ഹാംഷയറിനു വേണ്ടി മികവ് പുലര്‍ത്താനായില്ല. പഴയ പ്രതാപത്തിന്റെ ഏഴയലത്തുള്ള പ്രകടനം സ്റ്റെയിനില്‍ നിന്ന് വരാത്തതാണ് താരത്തിനോട് വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്ന ചോദ്യം ഉയരുവാന്‍ കാരണം.

Top