Dali-hitted-UP

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൗമാരപ്രായക്കാരനായ ദളിത് വിഭാഗക്കാരനെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയും തല മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് നടത്തിയ്ക്കുകയും ചെയ്തതായി പരാതി. ഇഷ്ടിക ചൂള ഉടമസ്ഥനും രണ്ട് തൊഴിലാളികളും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്.

ഉന്നാവോ ജില്ലയിലെ ദബൗലി ഗ്രാമത്തിലാണ് സംഭവം.

ഇന്നലെ യുവാവിന്റെ പിതാവ് നല്‍കിയ ഒരു പരാതിയില്‍ പ്രകോപിതരായാണ് ആക്രമണം. ഇഷ്ടികച്ചൂളയ്ക്ക് സമീപം തങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ ഭൂമി തട്ടിയെടുക്കാന്‍ ചൂള ഉടമ ശ്രമിയ്ക്കുന്നതായി ആണ് പരാതി നല്‍കിയത്. ചൂള ഉടമയായ വിരേന്ദര്‍ കുമാര്‍ ശര്‍മ്മയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

Top