Dali womens arrest; collector repor

കണ്ണൂര്‍: തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും കളക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും ആപത്കരവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ സാമാന്യ നീതിയുണ്ടെങ്കില്‍ കള്ളക്കേസ് പിന്‍വലിക്കാന്‍ സിപിഐഎം തയ്യാറാവണം. ആത്മഹത്യക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുമ്പും ചില ആദിവാസിക്കുട്ടികള്‍ ജയിലില്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ കുട്ടിയെ ജയിലില്‍ കൊണ്ടു പോയത് അമ്മയാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് യുവതികളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

Top