വിദ്യാഭ്യാസം അവകാശമാണ് ; ചരിത്രത്തില്‍ എന്നും ഇടം നേടി ദളിത് സംഘടനയായ ഭീം ആര്‍മി

dalit-education

ഉത്തര്‍പ്രദേശ്: ദളിത് വിദ്യാഭ്യാസത്തിനായി ഡോ. ബി.ആര്‍. അംബേദ്ക്കര്‍, സാന്‍ വാല്‍മീകി, ഭീം പത്ഷലാസ തുടങ്ങിയവര്‍ നടത്തിയ പരിശ്രമങ്ങള്‍ എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ നിലനില്‍ക്കുന്നതാണ്. ദളിത് കുട്ടികളെ പഠിപ്പിക്കുന്നതിനും, അവരുടെ ഉന്നമനത്തിനുമായി അംബേദ്കറെ പോലുള്ളവര്‍ നടത്തിയ ചരിത്ര പ്രധാനമായ ദളിത് മൂവ്‌മെന്റിന്റെ വിജയം ഒരു പരിധി വരെയും നേട്ടങ്ങള്‍ കൊയ്തു എന്നു വേണം പറയുവാന്‍.

ഇത്തരത്തില്‍ ദളിത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഉത്തര്‍പ്രദേശില്‍ ആരംഭിച്ച ദളിത് അവകാശ സംഘടനയാണ് ഭീം ആര്‍മി, അല്ലെങ്കില്‍ അംബേദ്ക്കര്‍ ആര്‍മി. ദളിത് കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സഹരന്‍പൂരില്‍ രണ്ടു മണിക്കൂര്‍ കോച്ചിംഗ് ക്ലാസോടെ തുടക്കമിട്ട പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. മീററ്റ്, ആഗ്ര, മുസാഫര്‍നഗര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്കും ദളിത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന തരത്തില്‍ ഈ പദ്ധതി വിപുലമായി. ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങളുടെ അഭാവം മൂലം ഭീം പത്ശലാസാണ് ഭീം ആര്‍മിയ്ക്കും രൂപം നല്‍കിയത്.

സയന്‍സ്, കണക്ക് പോലുള്ള സാധാരണ വിഷയത്തേക്കാളേറെ ഭീം പത്ഷലാസ കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് പ്രമുഖ ദളിത് ഉന്നമനത്തിനായി പ്രയത്‌നിച്ചവരുടെ ജീവിതവും പോരാട്ടങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രമായിരുന്നു. ദളിത് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ഫീസ് വഹിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പു വരുത്തിയ ചന്ദ്രശേഖര്‍ ആസാദ് എന്ന റാവനും കുട്ടികളുടെ വിദ്യഭ്യാസ ഉന്നതിയ്ക്കായി ശ്രമിച്ചിരുന്നു.

Top