ജിഗ്‌നേഷ് മേവാനിയ്ക്ക് നേരെ ആക്രമണം; ബിജെപിയുടെ ഭയമാണ് ആക്രമണത്തിന് പിന്നിലെന്ന് മേവാനി

jignesh mevani

അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മേവാനിയുടെ പ്രചരണത്തിനിടെയാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് മേവാനി ആരോപിച്ചു.

ചൊവ്വാഴ്ച പാലന്‍പുരിലാണ് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു നേരെ അക്രമം നടത്തിയത്. കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മേവാനിക്ക് പരിക്കേറ്റില്ല.

പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ല.

എന്നാല്‍ പരാതി നല്‍കിയില്ലെങ്കിലും ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ബനാസ്‌കാന്ത എസ്.പി നീരജ് ബഡ്ഗുജാര്‍ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വഡ്ഗാമില്‍ ആരംഭിച്ചത്.

Top