പാറ്റ്‌ന: ദളിത് നേതാവും ഗുജറാത്തിലെ എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ രണ്‍വീര്‍ മിശ്രയാണ് അറസ്റ്റിലായിരിക്കുന്നത്.
ജൂണ്‍ ആറിനാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ ഫോണിലൂടെ ഇയാള്‍ ഭീഷണി മുഴക്കിയത്. മേവാനിയുടെ സഹായിയായ കൗശിക് പാര്‍മറിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ജിഗ്‌നേഷ് മേവാനി നേരത്തെ ഉപയോഗിച്ചിരുന്ന നമ്പരാണ് കൗശിക് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ജിഗ്‌നേഷ് മേവാനിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ട് തവണ വിളിച്ച് ജിഗ്‌നേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ഒരാളും ജിഗ്‌നേഷിനെ വിളിച്ചു ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പൊലീസ് നമ്പര്‍ പരിശോധിച്ചതോടെ ബീഹാറിലെ സിതാമര്‍ഹി ജില്ലയിലെ കൊയ്‌ലി ഗ്രാമത്തില്‍ നിന്നാണ് കോള്‍ വന്നതെന്ന് വ്യക്തമാവുകയായിരുന്നു. ഭീഷണി കോള്‍ ചെയ്തത് താനാണെന്ന് രണ്‍വീര്‍ സമ്മതിച്ചു. എന്നാല്‍ രവി പൂജാരി എന്നയാളെ തനിക്ക് അറിയില്ലെന്ന് രണ്‍വീര്‍ പറഞ്ഞു.