ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്. ബുലന്ദ്ശഹറിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വാല്‍മീകി സമുദായാംഗങ്ങളായ സ്ത്രീകളെയാണ് വിലക്കിയത്. ഇവരെ തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ഒക്ടോബര്‍ 25നായിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ ഗേറ്റിന് സമീപം കറുത്ത വേഷം ധരിച്ച ഒരാള്‍ കാവല്‍ നില്‍ക്കുന്നതും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്ന് പറയുന്ന സ്ത്രീകളെ തടയുന്നതും വീഡിയോയിലുണ്ട്. ക്ഷേത്രവും അതിനെ ചുറ്റിയുള്ള സ്ഥലവും ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ സമുദായത്തിന്റേതാണെന്ന് ഇയാള്‍ പറയുന്നുണ്ട്.
In 21st century India,a puported conversation caught on camera ,between SC women and upper caste man preventing temple entry in UP's Bulandshahr
Man:go to some other temple
Women:why?if someone listens to this thought process,they will be ashamed
Man:aaraam se baat karo pic.twitter.com/yAvk7KGDDg
— Alok Pandey (@alok_pandey) October 31, 2019