Dalit womens issu-P Jayarajan

p-jayarajan

കണ്ണൂര്‍: ജയിലില്‍ അടക്കപ്പെട്ട ദളിത് യുവതികളിലൊരാള്‍ ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോള്‍ ഗുളികയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാരസെറ്റാമോള്‍ ഗുളിക കഴിച്ചാല്‍ ആത്മഹത്യ ചെയ്യാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

തലശേരിയില്‍ സിപിഐഎമ്മുകാരുടെ ജാതിയധിക്ഷേപം നേരിട്ടതിന് ഓഫിസ് അക്രമിച്ചെന്ന പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികളിലൊരാള്‍ ഇന്നലെ രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് ജയരാജന്റെ പരാമര്‍ശം ഉണ്ടായത്.

ഇന്നലെ രാത്രി അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ അഞ്ജനയെ വീട്ടുകാര്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്ത യുവതി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Top