പ്രണയിച്ചതിന്റെ പേരില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം

മലൗട്ട്: പ്രണയബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. യുവാവിന്റെ തലമൊട്ടയടിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. പഞ്ചാബിലെ മലൗട്ടിലാണ് സംഭവം അരങ്ങേറിയത്. തുടര്‍ന്ന് പൊലീസെത്തിയാണ് യുവാവിനെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്.

സ്വന്തം ഗ്രാമത്തിലെ തന്നെ ഒരു യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച പെണ്‍കുട്ടി യുവാവിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരെയും ഒരുമിച്ചു കണ്ട നാട്ടുകാര്‍ പെണ്‍കുട്ടിയെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം യുവാവിനെ മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഘം തലമൊട്ടയടിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top