ബലിയ: ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ ദളിത് യുവതിയെ പലിശക്കാര്‍ പെട്രോളൊഴിച്ചു കത്തിച്ചതായി പരാതി. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതിക്ക് നേരെ ആക്രമണം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.
ഗുരുതരമായി പൊള്ളലേറ്റ യുവതി വാരണസിയിലെ ആശുപത്രിയില്‍ ചിക്ത്‌സയിലാണ്. സംഭവത്തെ തുടര്‍ന്ന് പ്രതികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുദൂസിംഗ് സോനു സിംഗ് എനിനവരെയാണ് പൊലീസ് പിടികൂടിയത് .
നാല്പതുകാരിയായ രശ്മി ദേവി രാത്രി ഉറങ്ങി കിടക്കുന്നതിനിടയിലാണ് അക്രമികള്‍ തീയിട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ പലിശക്കാര്‍ രശ്മിയുടെ വീടിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രശ്മിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
രണ്ട് വര്‍ഷം മുമ്പാണ് രശ്മി ഇവരില്‍ നിന്നും പണം കടം വാങ്ങിയത്. അതേ സമയം ഇതുവരെ ഇവരുടെ പണം തിരിച്ചു കൊടുത്തിട്ടില്ലെന്നാണ് അക്രമികള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനു പുറമെ സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെയന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.