ന്യൂഡല്‍ഹി: ദളിതര്‍ക്ക് നേരെ അതിക്രമം പടരുന്ന കാലത്ത് ദളിത് യുവതിയായ ഐ.എ.എസ് കാരിക്ക് മുസ്ലീം യുവാവായ ഐ.എ.എസുകാരന്‍ വരനായി.
ചരിത്രത്തില്‍ ആദ്യമായി ഒന്നാം റാങ്കോടെ ഐ.എ.എസ് കരസ്ഥമാക്കിയ ടിനദാബിയയെ (24) ആണ് രണ്ടാം റാങ്കുകാരനായ അമീര്‍ഖാന്‍ (25) സ്വന്തമാക്കിയത്.
അത്തറിന്റെ വീട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ കശ്മീരിലെ ആഡംബര റിസോര്‍ട്ടായ പഹല്‍ഗാം ക്ലബ്ബില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡല്‍ഹി സ്വദേശിയാണ് ടിന. കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് അമീര്‍.
രാജസ്ഥാന്‍ കേഡറിലാണ് ഇരുവരും ജോലി ചെയ്യുന്നത്. മുസൂറിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്‌സണ്‍ ആന്‍ഡ് ട്രെയിനിംഗ് ഓഫീസില്‍ പരിശീലനത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലാവുകയും പിന്നീട് സൗഹൃദം പ്രണയത്തിന് വഴിമാറുകയുമായിരുന്നു.
നേരത്തെ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി അത്തര്‍ അമീറും ടിനയും പ്രണയം തുറന്ന് പറഞ്ഞിരുന്നു. നിരവധി പേര്‍ പിന്തുണയുമായി എത്തിയെങ്കിലും കശ്മീരിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള അത്തറും ദളിത് വിഭാഗത്തില്‍ നിന്നുള്ള ടിനയും തമ്മിലുള്ള പ്രണയത്തെ വിമര്‍ശിച്ചവരും കുറവല്ല.
എന്നാല്‍ വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് സ്വന്തം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നും ടിന വ്യക്തമാക്കുകയും ചെയ്തിരുന്നു.