ചിദംബരം: തമിഴ്‌നാട്ടില്‍ അരിയലൂര്‍ ജില്ലയിലെ പൊന്‍പരപ്പിയില്‍ ദളിത് വിഭാഗങ്ങള്‍ക്കു നേരെ ആക്രമണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തില്‍ 20 വീടുകള്‍ തകര്‍ന്നു. വണ്ണിയാര്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വിടുതലൈ ചിരുതൈഗള്‍ കച്ചി എന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടം ഗ്രാമത്തിലെ യുവാക്കള്‍ എറിഞ്ഞുടച്ചു. അടിപിടിയില്‍ വണ്ണിയാര്‍ വിഭാഗത്തിലെ മൂന്ന് യുവാക്കള്‍ക്ക് പരുക്കേറ്റു. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.