യുപിലെ സഹാറന്‍പൂരില്‍ ദലിത് സംഘടനയുടെ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു

ലക്‌നൗ: യുപിലെ സഹാറന്‍പൂരില്‍ വ്യത്യസ്ത ജാതി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ദലിതുകള്‍ നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

ഗാന്ധി പാര്‍ക്കില്‍ ‘മഹാപഞ്ചായത്ത്’ എന്ന പേരില്‍ ദലിത് സംഘടന നടത്താനിരുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.

രണ്ടാഴ്ചയായി പ്രദേശത്ത് നിലനില്‍ക്കുന്ന ജാതീയ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സ്വകാര്യ പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ദലിത് വിഭാഗങ്ങള്‍ നീതി ലഭ്യമാക്കുക, സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്കും സ്വത്ത് നഷ്ടമുണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ റാലിക്കൊരുങ്ങിയത്.

എന്നാല്‍ പ്രദേശത്തെ കലാപ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊലീസ് സൂപ്രണ്ട് അനുമതി നിഷേധിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ഇല്ലാതെ മഹാപഞ്ചായത്ത് റാലി നടത്തിയാല്‍ പൊലീസ് ഇടപെടല്‍ ഉണ്ടാകുമെന്നും സൂപ്രണ്ട് സുഭാഷ് ചന്ദ് ദുബെ അറിയിച്ചു.

സഹാറന്‍പൂരിലെ പ്രധാന തെരുവുകളില്‍ പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

Top