ബെംഗളൂരു: കര്‍ണാടകയിലെ മഞ്ചനബാലെയില്‍ ദളിതരുടെ മുടിവെട്ടാന്‍ ഉയര്‍ന്ന ജാതിക്കാര്‍ വിസമ്മതിച്ചതോടെ ഗ്രാമത്തിലുള്ള സലൂണുകള്‍ ഒരു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്.
ഇതുമൂലം നഗരത്തിലെ ദളിതര്‍ക്ക് ഓരോ പ്രാവശ്യം മുടി വെട്ടണമെങ്കിലും സമീപ നഗരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഗ്രമത്തിലുള്ള 600 ദളിതരുള്ള മുടി വെട്ടുന്നതിനായി അവര്‍ ഉന്നത ജാതിക്കാരെയാണ് ആശ്രയിച്ചിരുന്നത്. തുടര്‍ന്ന് ദളിതരുടെ മുടി വെട്ടേണ്ടതില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍ തീരുമാനിക്കുകയായിരുന്നു. ദളിത് യുവാക്കള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഇതുമൂലം നഗരത്തിലേക്ക് പോകാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് പലരും മുടി വളര്‍ത്തേണ്ട സ്ഥിതിയിലായി.
2015 ആഗസ്റ്റ് മുതല്‍ ഇവിടത്തെ സലൂണുകള്‍ അടഞ്ഞു കിടക്കുകയാണ്. ഇതിനിടയില്‍ നിരവധി തവണ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും രമ്യതയില്‍ എത്തിയില്ല. ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ അടക്കം മധ്യസ്ഥതയില്‍ ചര്‍ച്ച ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് ഗ്രാമത്തിലെ രെു ദളിത് യുവാവ് പറഞ്ഞു.
എന്നാല്‍ പ്രശ്‌നത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ചില ദളിത് യുവാക്കളാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും ഉയര്‍ന്ന ജാതിക്കാര്‍ പറഞ്ഞു. ഗ്രാമത്തില്‍ വിവേചനങ്ങളില്ലെന്നും ദളിതര്‍ക്ക് റോഡ്, ഭക്ഷണശാല, സ്‌കൂള്‍ എന്നിവിടങ്ങളിലൊന്നും ഒരുതരത്തിലുള്ള വിവേചനവുമില്ലെന്നും അവര്‍ പറഞ്ഞു.