ഇടുക്കി: ഡാം മാനേജ്മെന്റിന് പാളിച്ച പറ്റിയെന്ന റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറിയ്‌ക്കെതിരെ വൈദ്യുതി മന്ത്രി എംഎം മണി.
അമിക്കസ്‌ക്യൂറി രാഷ്ട്രീയം കളിച്ചെന്നും ഇയാള്‍ സര്‍ക്കാരിന്റെ വക്കീല്‍ ആണെന്നും പരിശോധനാ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കുവാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.