തിരുവനന്തപുരം : ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ടതില്ലന്ന് ഡാം സുരക്ഷ അതോറിറ്റി. ഇടുക്കി ഡാം ഉള്‍പ്പെടെ എല്ലാ ഡാമുകളും സുരക്ഷിതമാണെന്നും ജ.സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രത) പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ഘട്ടം ഘട്ടമായി തുറുക്കുകയാണെങ്കിലും ജലനിരപ്പ് 2400 അടിയിലെത്തിയതിന് ശേഷം മതി. പ്രദേശത്ത് കനത്ത മഴ തുടര്‍ന്നാലും ഓഗസ്റ്റ് ഏഴിന് മാത്രമാണ് അണക്കെട്ടിന്റെ സംഭരണ ശേഷിയിലെത്തുകയൊള്ളൂ. 2403 അടി വെള്ളമാണ് ഡാമിന്റെ ശേഷി.