ജലനിരപ്പ് കൂടുതല്‍; പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

തൃശൂര്‍: ജലനിരപ്പ് കൂടുതലായതിനെ തുടര്‍ന്ന് പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Top