കനത്ത മഴ; സംസ്ഥാനത്ത് ഇതു വരെ തുറന്നത് 20 അണക്കെട്ടുകള്‍. . .ഇവയൊക്കെ

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നത് 20 അണക്കെട്ടുകളാണ്. തിരുവനന്തപുരത്ത് തുറന്നത് അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകളും, പത്തനംതിട്ടയില്‍ മണിയാര്‍ തടയണ, തൃശ്ശൂരില്‍ പെരിങ്ങല്‍ക്കുത്ത് ഡാം എന്നിവയും തുറന്നു.

ഇടുക്കിയില്‍ ആറ് അണക്കെട്ടുകളാണ് തുറന്നത്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മലങ്ക, കല്ലാര്‍, ഇരട്ടയാര്‍, പൊന്മുടി അണക്കെട്ടുകളാണ് തുറന്നത്.

പാലക്കാട് മംഗലം അണക്കെട്ട്, കാഞ്ഞിരംപുഴ അണക്കെട്ട്, വാളയാര്‍ അണക്കെട്ട് എന്നിവയും തുറന്നു. വയനാട് കാരാപ്പുഴ, ബാണാസുര സാഗര്‍ എന്നിവയായിരുന്നു തുറന്നത്.

കോഴിക്കോട് രണ്ട് അണക്കെട്ടുകള്‍ തുറന്നിരുന്നു. കക്കയം അണക്കെട്ടും കുറ്റ്യാടി അണക്കെട്ടുമായിരുന്നു. എറണാകുളത്ത് ഭൂതത്താന്‍കെട്ടും നേര്യമംഗലം ഡാമും തുറന്നിരുന്നു. കണ്ണൂരില്‍ പഴശ്ശി അണക്കെട്ടും തുറന്നു.

Top